മുംബൈ: വരുന്ന സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് കൂടുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വന്നതിന് തൊട്ടുപിന്നാലെയാണ് രാജ്യത്തെ ഓഹരി സൂചികകള്‍ മികച്ച നേട്ടം കൊയ്തിരിക്കുന്നത്.
സെന്‍സെക്‌സ് 232.81 പോയിന്റ് നേട്ടത്തില്‍ 36,283.25ലും നിഫ്റ്റി 60.70 പോയിന്റ് ഉയര്‍ന്ന് 11,130.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 340ലേറെ ഉയര്‍ന്നെങ്കിലും പിന്നീട് ഒരിടവേളയ്ക്ക് ശേഷം നേട്ടം കുറയുകയായിരുന്നു.
ഡോ.റെഡ്ഡീസ് ലാബ്, ലുപിന്‍, ഭാരതി എയര്‍ടെല്‍, ഐടിസി, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി, സിപ്ല, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, ഹിന്‍ഡാല്‍കോ, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
അതേസമയം മാരുതി സുസുകി, എച്ച്ഡിഎഫ്‌സി, ടിസിഎസ്, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ഐഒസി, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ബിഎസ്ഇയിലെ 956 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1880 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.