ഉണര്‍വോടെ ഓഹരി വിപണി; സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍

stock-market

മുംബൈ: ദിവസങ്ങളായി നഷ്ടത്തില്‍ ആരംഭിച്ചിരുന്ന ഓഹരി വിപണിക്ക് ഇന്ന് ഉണര്‍വ്. ബിഎസ്ഇ സെന്‍സെക്‌സ് 218.60 പോയിന്റ് നേട്ടത്തില്‍ 31,051.38 പോയിന്റിലും നിഫ്റ്റി 68.30 പോയിന്റ് നേട്ടത്തില്‍ 9,559.55ലുമെത്തി.

ജെപി അസോസിയേറ്റ്‌സ്, അബാന്‍, ആംടെക് ഓട്ടോ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും ഫോറിറ്റ്‌സ്, സണ്‍ഫാര്‍മ, അദാനി എന്റര്‍പ്രൈസെസ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top