stock market rise; Sensex 35 point

മുംബൈ: നഷ്ടത്തോടെ തുടങ്ങിയ ഓഹരി വിപണി താമസിയാതെ നേട്ടത്തിലെത്തി. സെന്‍സെക്‌സ് 35 പോയന്റ് നേട്ടത്തില്‍ 26,661ലും നിഫ്റ്റി 5 പോയന്റ് ഉയര്‍ന്ന് 8175ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 804 ഓഹരികള്‍ നേട്ടത്തിലും 845 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, ഒഎന്‍ജിസി, സിപ്ല, കെയിന്‍ ഇന്ത്യ, വേദാന്ത തുടങ്ങിയവ നേട്ടത്തിലും ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലുമാണ്.

രൂപയുടെ മൂല്യത്തില്‍ 57 പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 67.08 ആയി രൂപയുടെ മൂല്യം.

Top