സെന്‍സെക്‌സ് 67.93 പോയിന്റ് താഴ്ന്ന് ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: നേട്ടത്തില്‍ ആരംഭിച്ച ഓഹരി വിപണി വൈകാതെ നഷ്ടത്തിലായി. സെന്‍സെക്‌സ് 67.93 പോയന്റ് താഴ്ന്ന് 40,821.30ലും നിഫ്റ്റി 36.10 പോയന്റ് താഴ്ന്ന് 12037.70ലുമാണ് വ്യാപാരം ക്ലോസ് ചെയ്തത്.

ബിഎസ്ഇയിലെ 1097 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1403 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികള്‍ക്ക് മാറ്റമില്ല.ഗെയില്‍, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഇന്‍ഡസിന്റ് ബാങ്ക്,ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.

ഗ്രാസിം, ബിപിസിഎല്‍, പവര്‍ഗ്രിഡ്,ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, എംആന്റ്എം, ടിസിഎസ്, ,സീ എന്റര്‍ടെയന്‍മെന്റ്, ഭാരതി ഇന്‍ഫ്രടെല്‍, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകിതുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

Top