മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 101 പോയന്റ് നേട്ടത്തില്‍ 25590ലും നിഫ്റ്റി 26 പോയന്റ് ഉയര്‍ന്ന് 7841ലുമെത്തി.
ബിഎസ്ഇയിലെ 542 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 166 ഓഹരികള്‍ നഷ്ടത്തിലുമാണ്.
അദാനി പോര്‍ട്‌സ്, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടത്തിലും ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.
രൂപയുടെ മൂല്യത്തില്‍ 13 പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 66.90 ആയി രൂപയുടെ മൂല്യം.