മുംബൈ: നിഫ്റ്റി 4.80 പോയിന്റ് താഴ്ന്ന് ഓഹരി സൂചികകളില്‍ തുടക്കം.
സെന്‍സെക്‌സ് 23.63 പോയിന്റ് നേട്ടത്തില്‍ 33,537.92ലും നിഫ്റ്റി 4.80 പോയിന്റ് താഴ്ന്ന് 10,337.50ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 1066 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 592 ഓഹരികള്‍ നഷ്ടത്തിലുമാണ്.
സണ്‍ ഫാര്‍മ, വേദാന്ത, ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, ലുപിന്‍, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, സിപ്ല, റിലയന്‍സ്, ടിസിഎസ്, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടത്തിലാണ്.
ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്‌സ്, എസ്ബിഐ, എച്ച്ഡിഎഫ്‌സി, മാരുതി സുസുകി, ബജാജ് ഓട്ടോ, എല്‍ആന്റ്ടി, ഐടിസി, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.