stock market ; sensex 446 nifty 125 point growth

മുംബൈ: ഒഹരി വിപണിയില്‍ ഇന്ന് മികച്ച നേട്ടം. സൂചികകള്‍ 2016 ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തി. സെന്‍സെക്‌സ് 446 പോയന്റ് നേട്ടത്തില്‍ 27,573ലും നിഫ്റ്റി 125 പോയന്റ് ഉയര്‍ന്ന് 8448ലുമെത്തി.

മിഡ് ക്യാപ് സൂചിക 11 മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ്.

ബിഎസ്ഇയിലെ 932 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 111 ഓഹരികള്‍ മാത്രമാണ് നഷ്ടത്തില്‍

ഐസിഐസിഐ ബാങ്ക്, പിഎന്‍ബി, വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, കോള്‍ ഇന്ത്യ, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നേട്ടത്തിലാണ്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട യുഎസ് തൊഴില്‍ സ്ഥിതിവിവരക്കണക്കുകളാണ് വിപണിക്ക് തുണയായത്. ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ്.

Top