മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.സെന്‍സെക്സ് 112 പോയിന്റ് ഉയര്‍ന്ന് 39163ലും നിഫ്റ്റി 23 പോയിന്റ് നേട്ടത്തില്‍ 11609ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബിഎസ്ഇയിലെ 1001 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 354 ഓഹരികള്‍ നഷ്ടത്തിലുമാണ്. യെസ് ബാങ്കാണ് നേട്ടത്തില്‍ മുന്നില്‍. ബാങ്കിന്റെ ഓഹരി 18 ശതമാനം കുതിച്ചു.
ബജാജ് ഫിനാന്‍സ,എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, തുടങ്ങിയ ഓഹരികള്‍ ഒരുശതമാനത്തിലേറെ നേട്ടത്തിലാണ്. പാദവാര്‍ഷിക ഫലം പുറത്തുവരാനിരിക്കെ റിലയന്‍സിന്റെ ഓഹരി വില 0.7 ശതമാനവും നേട്ടത്തിലാണ്.
ഐടി ഓഹരികളായ ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക് തുടങ്ങിയവ വില്പന സമ്മര്‍ദത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്, കോള്‍ ഇന്ത്യ, ബ്രിട്ടാനിയ, സണ്‍ ഫാര്‍മ, ഐഷര്‍ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, സിപ്ല, തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്.