മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 30 പോയന്റ് നഷ്ടത്തില്‍ 40,146ലും നിഫ്റ്റി 2 പോയന്റ് താഴ്ന്ന് 11,841ലുമാണ് വ്യാപാരം നടക്കുന്നത്.
ഇന്‍ഫോസിസിന്റെ ഓഹരി വില 1.5 ശതമാനവും ഐസിഐസിഐ ബാങ്കിന്റെ വില 08 ശതമാനവും ഉയര്‍ന്നു. മാരുതി സുസുകി, ഒഎന്‍ജിസി, യെസ് ബാങ്ക്, വേദാന്ത,തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.
ഭാരതി എയര്‍ടെല്‍ ഓഹരി 2.6 ശതമാനം നഷ്ടത്തിലാണ്. ഇന്‍ഡസിന്റ് ബാങ്ക്, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എന്നീ ഓഹരികള്‍ ഒരുശതമാനംമുതല്‍ രണ്ടുശതമാനംവരെ താഴ്ന്നു.