stock-market sensex-down

stock market

മുംബൈ: യു.എസ് തിരഞ്ഞെടുപ്പില്‍ ട്രംപ് ഉയര്‍ത്തിയ കൊടുങ്കാറ്റില്‍ ആഗോള വിപണികളോടൊപ്പം രാജ്യത്തെ ഓഹരി സൂചികകളും തകര്‍ന്നടിഞ്ഞു.

തുടക്കത്തില്‍ 1600ഓളം പോയന്റുകള്‍ തകര്‍ന്നടിഞ്ഞ സെന്‍സെക്‌സ് ഉച്ചയ്ക്കുശേഷം നഷ്ടംകുറച്ചു.

338.61 പോയന്റ് താഴ്ന്ന് സെന്‍സെക്‌സ് 27252.53ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 111.55 പോയന്റ് ഇടിഞ്ഞ് 8432ലുമെത്തി.

കനത്ത വില്പന സമ്മര്‍ദത്തില്‍ ബിഎസ്ഇ മിഡ് ക്യാപ് സ്‌മോള്‍ ക്യാപ് സൂചികകള്‍ മൂന്ന് മുതല്‍ നാല് ശതമാനംവരെ നഷ്ടമുണ്ടാക്കി.

ബിഎസ്ഇയിലെ 635 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2131 ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ്‌ചെയ്തത്.

ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, എസ്ബിഐ, ഗെയില്‍, ലുപിന്‍ തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ടിസിഎസ്, മാരുതി, ഹീറോ മോട്ടോര്‍കോര്‍പ്, ഭേല്‍, അദാനി പോര്‍ട്‌സ് തുടങ്ങിയവ നഷ്ടത്തിലായിരുന്നു.

Top