ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 229.02 പോയന്റ് താഴ്ന്ന് 40,116.06ലും നിഫ്റ്റി 73 പോയന്റ് നഷ്ടത്തില്‍ 11,840.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 954 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1583 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. അദാനി പോര്‍ട്സ്,ഗെയില്‍, സീ എന്റര്‍ടെയന്‍മെന്റ്, എസ്ബിഐ,യെസ് ബാങ്ക്, തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്,ബ്രിട്ടാനിയ, ടിസിഎസ്, നെസ് ലെ, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഊര്‍ജ വിഭാഗത്തിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.എഫ്എംസിജി, ഫാര്‍മ, ഇന്‍ഫ്ര, ഐടി,ബാങ്ക്, ലോഹം, വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

Top