ചരിത്ര നേട്ടത്തിന് ശേഷം ഓഹരി വിപണിയിൽ സെന്‍സെക്‌സ് 69 പോയിന്റ് താഴ്ന്ന് നഷ്ടം

sensex

മുംബൈ: ഓഹരി വിപണിയിൽ ചരിത്ര നേട്ടത്തിന് സൂചികകളിൽ നഷ്ടം.

സെന്‍സെക്‌സ് 69 പോയന്റ് താഴ്ന്ന് 32,973ലും നിഫ്റ്റി 20 പോയന്റ് നഷ്ടത്തില്‍ 10,275ലുമാണ് വ്യാപാരം നടക്കുന്നത്.

പൊതുമേഖല ബാങ്കുകളുടെ ഓഹരികളില്‍ ഇപ്പോഴും കുതിപ്പ് തുടരുകയാണ്. ബിഎസ്ഇയിലെ 594 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 436 ഓഹരികള്‍ നഷ്ടത്തിലുമാണ്.

എസ്ബിഐ, എല്‍ആന്റ്ടി, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, വേദാന്ത, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, സിപ്ല, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നേട്ടത്തിലാണ് .

എച്ച്ഡിഎഫ്‌സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ലുപിന്‍, എച്ച്‌സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ്, റിലയന്‍സ്, സണ്‍ ഫാര്‍മ, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്

Top