സെന്‍സെക്‌സ് 355 പോയിന്റ് താഴ്ന്ന് ഓഹരി സൂചികകളില്‍ കനത്ത നഷ്ടത്തോടെ തുടക്കം

stock market

മുംബൈ: ഓഹരി സൂചികകളില്‍ കനത്ത നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 355 പോയിന്റ് താഴ്ന്ന് 32,650ലും നിഫ്റ്റി 146 പോയിന്റ് നഷ്ടത്തില്‍ 9,968ലുമെത്തി. യുഎസും ചൈനയും തമ്മിലുള്ള ഇറക്കുമതി താരിഫ് യുദ്ധം വിപണികളെ തളര്‍ത്തി.

ബിഎസ്ഇയിലെ 156 ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളത്. ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, വേദാന്ത, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ലുപിന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി, ഐടിസി, ടിസിഎസ്, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, സിപ്ല, ഒഎന്‍ജിസി, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

Top