സെന്‍സെക്‌സ് 17 പോയിന്റ് താഴ്ന്ന് ഓഹരി സൂചികകളില്‍ നേരിയ നഷ്ടത്തോടെ തുടക്കം

sensex

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 17 പോയിന്റ് നഷ്ടത്തില്‍ 33237ലും നിഫ്റ്റി 4 പോയിന്റ് താഴ്ന്ന് 10207ലുമെത്തി.

എസ്ബിഐ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ബിഎസ്ഇയിലെ 867 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 607 ഓഹരികള്‍ നഷ്ടത്തിലുമാണ്. വിപ്രോ, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, വേദാന്ത, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, സിപ്ല, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്

Top