സെന്‍സെക്സ് 100 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 100 പോയിന്റ് ഉയര്‍ന്ന് 40,510ലും നിഫ്റ്റി 0.25 ശതമാനം നേട്ടത്തില്‍ 11,925ലുമാണ് വ്യാപാരം നടക്കുന്നത്.ബാങ്ക്, ഊര്‍ജം, വാഹനം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍.

സെന്‍സെക്സ് ഓഹരികളില്‍ ഭാരതി എയര്‍ടെല്ലാണ് നേട്ടത്തില്‍ മുന്നില്‍. ഓഹരി വില 3 ശതമാനം ഉയര്‍ന്നു.

എസ്ബിഐ ഓഹരി രണ്ട് ശതമാനം നേട്ടത്തിലാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വേദാന്ത, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ,തുടങ്ങിയ ഓഹരികള്‍ 0.8 ശതമാനം മുതല്‍ 1.4 ശതമാനംവരെ നേട്ടത്തിലാണ്.

യുസ്-ചൈന വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുമെന്നപ്രതിക്ഷയില്‍ ഏഷ്യന്‍ വിപണികള്‍ നേട്ടത്തിലാണ്.

Top