Stock market: sensex ends up 170 point

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 169.57 പോയന്റ് നേട്ടത്തില്‍ 26128.20ലും നിഫ്റ്റി 58.90 പോയന്റ് ഉയര്‍ന്ന് 7942.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1379 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1252 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഹിന്‍ഡാല്‍കോ, എസ്ബിഐ, എല്‍ആന്റ്ടി, വേദാന്ത, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ മികച്ച നേട്ടമുണ്ടാക്കി.

അതേസമയം, ടാറ്റ മോട്ടോഴ്‌സ്, ലുപിന്‍, മാരുതി, റിലയന്‍സ്, ബജാജ് ഓട്ടോ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.

Top