stock market; sensex gain

മുംബൈ: ഓഹരി സൂചികകളില്‍ മികച്ച നേട്ടം. സെന്‍സെക്‌സ് 274 പോയന്റ് നേട്ടത്തില്‍ 28,133ലും നിഫ്റ്റി 73 പോയന്റ് ഉയര്‍ന്ന് 8665ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1143 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 548 ഓഹരികള്‍ നഷ്ടത്തിലുമാണ്.

വേദാന്ത, ആക്‌സിസ് ബാങ്ക്, കെയിന്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, എല്‍ആന്റ്ടി, ടാറ്റ സ്റ്റീല്‍, എച്ച്‌സിഎല്‍ ടെക് തുടങ്ങിയവ നേട്ടത്തിലും ഐഡിയ, എസ്ബിഐ, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

ഏഷ്യന്‍ വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളില്‍ പ്രതിഫലിക്കുന്നത്.

Top