മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 100 പോയന്റ് നേട്ടത്തില്‍ 39343ലും നിഫ്റ്റി 17 പോയന്റ് ഉയര്‍ന്ന് 11644ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ബിഎസ്ഇയിലെ 697 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 612 ഓഹരികള്‍ നഷ്ടത്തിലുമാണ്.
മാരുതി സുസുകി, എല്‍ആന്റ്ടി, റിലയന്‍സ്, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, എസ്ബിഐ, എച്ച്സിഎല്‍ ടെക് ,ടാറ്റ സ്റ്റീല്‍, വേദാന്ത, എംആന്റ്എം, ടിസിഎസ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഭാരതി എയര്‍ടെലിന്റെ ഓഹരി വില മൂന്നുശതമാനം താഴന്നു.ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, സണ്‍ ഫാര്‍മ, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്സ്, പവര്‍ഗ്രിഡ്, ഒഎന്‍ജിസി, യെസ് ബാങ്ക്,ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, തുടങ്ങിയ ഓഹരികളും നഷ്ടത്തിലുമാണ്.