ഓഹരിവിപണി 114 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

sensex-up

മുംബൈ: തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഓഹരിവിപണി 114.29 പോയന്റ് ഉയര്‍ന്ന് 30932.90ലും നിഫ്റ്റി 39.70 പോയന്റ് നേട്ടത്തില്‍ 9106.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1302 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 908 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികള്‍ക്ക് മാറ്റമില്ല.

ഐടിസി, ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കൂടാതെ നിഫ്റ്റി ബാങ്ക് ഒഴികെയുള്ള സെക്ടറല്‍ സൂചികളും നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.5ശതമാനവും ഉയര്‍ന്നു.

അതേസമയം, ബജാജ് ഫിന്‌സര്‍വ് ഇന്‍ഡസിന്റ് ബാങ്ക്, എന്‍ടിപിസി, ബജാജ് ഫിനാന്‍സ്, അദാനി പോര്‍ട്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

Top