സെന്‍സെക്‌സ് 107.30 പോയന്റ് നേട്ടത്തില്‍ ; സൂചികകള്‍ പകുതിയോളം തിരിച്ചുപിടിച്ചു

sensex-pic

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം സൂചികകള്‍ പകുതിയോളം തിരിച്ചുപിടിച്ചു.

സെന്‍സെക്‌സ് 107.30 പോയന്റ് നേട്ടത്തില്‍ 31,809.55ലും നിഫ്റ്റി 39.35 പോയന്റ് ഉയര്‍ന്ന് 9,952.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1648 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 908 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ടെക് മഹീന്ദ്ര, കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, സിപ്ല, എച്ച്‌സിഎല്‍ ടെക്, എസ്ബിഐ തുടങ്ങിയവയും നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top