ഉണര്‍വോടെ ഓഹരി വിപണി; സന്‍സെക്സ് 1,212 പോയന്റ് നേട്ടത്തില്‍ തുടക്കം

മുംബൈ: ഇന്നലെ കൂപ്പ് കുത്തി സെന്‍സെക്‌സ് 3,934.72 പോയന്റ് നഷ്ടത്തോടെ ക്ലോസ് ചെയ്ത ഒഹരി വിപണിയില്‍ ഇന്ന് ഉണര്‍വ്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 1,212 പോയന്റ്(4.67%)നേട്ടത്തില്‍ 27,193ലും നിഫ്റ്റി 353 പോയന്റ് (4.65%)ഉയര്‍ന്ന് 7964ലിലുമെത്തി. എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്.

ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്സിസ് ബാങ്ക് ,എച്ച്സിഎല്‍ ടെക്,തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ രണ്ടുമുതല്‍ മൂന്നുശതമാനംവരെ നേട്ടത്തിലാണ്.

പ്രീ ഒപ്പണിങ് സെഷനില്‍തന്നെ സെന്‍സെക്സ് 1152 പോയന്റും നിഫ്റ്റി 197 പോയന്റും നേട്ടത്തിലായിരുന്നു. രൂപയുടെ മൂല്യത്തിലും 22 പൈസയുടെ നേട്ടമുണ്ടായി. തിങ്കളാഴ്ചയിലെ ക്ലോസിങ് നിരക്കായ 76.29ല്‍നിന്ന് ഡോളറിനെതിരെയുള്ളമൂല്യം 76.07 നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു.

അതേസമയം ഇന്‍ഡസിന്റ് ബാങ്ക്, ടൈറ്റാന്‍ കമ്പനി, ഹീറോ മോട്ടോര്‍കോര്‍പ്, യെസ് ബാങ്ക്, എല്‍ആന്‍ഡ്ടി തുടങ്ങിയ കമ്പനികള്‍ നഷ്ടത്തിലുമാണ്.

കൊറോണ ഭീതിയില്‍ കഴിഞ്ഞ ദിവസം വ്യാപകമായി ഓഹരികള്‍ വിറ്റൊഴിഞ്ഞപ്പോള്‍ ചൊവാഴ്ച നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങാനാണ് താല്‍പര്യം കാണിച്ചത്. വിപണിക്ക് കരുത്തായത് റീട്ടെയില്‍ നിക്ഷേപകരുടെ ഇടപെടലാണ്.

Top