സെന്‍സെക്സ് 126 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 126 പോയന്റ് ഉയര്‍ന്ന് 40539ലും നിഫ്റ്റി 36 പോയന്റ് നേട്ടത്തില്‍ 11946ലുമാണ് വ്യാപാരം നടക്കുന്നത്.

എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, ടാറ്റ സ്റ്റീല്‍, വേദാന്ത,എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്,ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര,ടാറ്റ മോട്ടോഴ്സ്, സിപ്ല, ഹിന്‍ഡാല്‍കോ, യെസ് ബാങ്ക്, സണ്‍ ഫാര്‍മ, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഒഎന്‍ജിസി, സീ എന്റര്‍ടെയന്റമെന്റ്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, ബ്രിട്ടാനിയ,ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്,തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

യുഎസ് ഫെഡ് റിസര്‍വ് നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്.

Top