ഓഹരിവിപണി 136 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: മൂന്നാമത്തെ ദിവസവും ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ഓഹരിവിപണി 136 പോയന്റ് ഉയര്‍ന്ന് 30954ലിലും നിഫ്റ്റി 46 പോയന്റ് നേട്ടത്തില്‍ 9113ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 504 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 192 ഓഹരികള്‍ നഷ്ടത്തിലുമാണ്. 40 ഓഹരികള്‍ മാറ്റമില്ലാതെ തുടരുന്നു.

രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുകയാണെങ്കിലും വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് ഘട്ടംഘട്ടമായി ഇളവ് നല്‍കിയതാണ് വിപണിയെ സ്വാധീനിച്ചത്.
ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്ക് അനുമതി ലഭിച്ചതിനെതുടര്‍ന്ന് എയര്‍ലൈന്‍ കമ്പനികളുടെ ഓഹരി വിലയില്‍ നേട്ടമുണ്ടായി.

ഇന്‍ഡിഗോ, സ്‌പൈസസ് ജെറ്റ് തുടങ്ങിയ ഓഹരികള്‍ യഥാക്രമം എട്ടും അഞ്ചും ശതമാനം ഉയര്‍ന്നു.
ബജാജ് ഓട്ടോ, ഭാരതി ഇന്‍ഫ്രടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, കൊട്ടക് മഹീന്ദ്ര, ഗെയില്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ്, യുപിഎല്‍, മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ തുടങ്ങിയ ഓഹരികളും നേട്ടത്തിലും

ഗ്രാസിം, അദാനി പോര്‍ട്‌സ്, ബിപിസിഎല്‍, ശ്രീ സിമെന്റ്‌സ്, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, എല്‍ആന്‍ഡ്ടി, ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top