മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ സെന്‍സെക്സ് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 40,816.38 പോയന്റുവരെയെത്തി. നിഫ്റ്റിയും സമാനമായ ഉയരം കുറിച്ച് 12,038.60ലെത്തി.അവസാനം, സെന്‍സെക്സ് 182 പോയന്റ് നേട്ടത്തില്‍ 40,651.64ലിലും നിഫ്റ്റി 59 പോയന്റ് ഉയര്‍ന്ന് 11,999.10ലുമാണ് ക്ലോസ് ചെയ്തത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് മികച്ച നേട്ടമുണ്ടാക്കിയത്. കമ്പനിയുടെ ഓഹരി വില എക്കാലത്തേയും ഉയര്‍ന്ന നിലവാരമായ 1571 രൂപയിലെത്തി. ജിയോ ഉള്‍പ്പെടുയള്ള ടെലികോം കമ്പനികള്‍ നിരക്കുയര്‍ത്താന്‍ തീരുമാനിച്ചതാണ് ഓഹരി വില വര്‍ധിപ്പിച്ചത്.
ബിഎസ്ഇയിലെ 1190 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1339 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 193 ഓഹരികള്‍ക്ക് മാറ്റമില്ല.ഫാര്‍മ, ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലായിരുന്നു. പൊതുമേഖല ബാങ്കുകളാണ് നഷ്ടമുണ്ടാക്കിയത്.