മുംബൈ: ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ഏഷ്യന്‍ വിപണികളെല്ലാതന്നെ ഇന്ന് നേട്ടത്തിലാണ തുടക്കം.
വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 185 പോയന്റ് നേട്ടത്തില്‍ 27185ലും നിഫ്റ്റി 49 പോയന്റ് ഉയര്‍ന്ന് 8336ലുമെത്തി.
എന്നാല്‍ ബിഎസ്ഇയിലെ 666 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 148 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഡോ.റെഡ്ഡീസ് ലാബ്, ഭേല്‍, ടാറ്റ സ്റ്റീല്‍, വിപ്രോ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടത്തിലും ഐടിസി, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, എന്‍ടിപിസി തുടങ്ങിയവ നഷ്ടത്തിലുമാണ്