മുംബൈ: ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 246.32 പോയന്റ് നേട്ടത്തില്‍ 39298.38ലും നിഫ്റ്റി 75.50 പോയന്റ് ഉയര്‍ന്ന് 11661.90ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1585 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 925 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
എസ്ബിഐ, എച്ച്ഡിഎഫ്സി,മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്,യെസ് ബാങ്ക്, റിലയന്‍സ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഭാരതി ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ ഓഹരി 27 ശതമാനം നേട്ടമുണ്ടാക്കി. ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ്, എന്‍എംടിസി എന്നിവയുടെ ഓഹരി വിലയില്‍ 15 ശതമാനത്തിലേറെ കുതിപ്പുണ്ടായി.
എന്‍എല്‍സി(ഇന്ത്യ), ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, എംഒഐഎല്‍, എബിസിസി(ഇന്ത്യ), നാഷണല്‍ അലുമിനിയം കമ്പനി, സെയില്‍, ഐഎഫ്സിഐ, ഷിപ്പിങ് കോര്‍പ്പറേഷന്‍,ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി, തുടങ്ങിയ കമ്പനികളുടെ ഓഹരി വില 5-10 ശതമാനം ഉയര്‍ന്നു.