മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടേ തുടക്കം.സെന്‍സെക്സ് 253 പോയിന്റ് നേട്ടത്തില്‍ 31854ലിലും നിഫ്റ്റി 60 പോയിന്റ് ഉയര്‍ന്ന് 9319ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബിഎസ്ഇയിലെ 1047 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 431 ഓഹരികള്‍ നഷ്ടത്തിലുമാണ്. ശ്രീ സിമെന്റ്, ബ്രിട്ടാനിയ, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്,ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, വേദാന്ത, എച്ച്സിഎല്‍ ടെക്, തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
എന്‍ടിപിസി, റിലയന്‍സ് , ഭാരതി ഇന്‍ഫ്രടെല്‍, ആക്സിസ് ബാങ്ക്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ്,ഡോ.റെഡ്ഡീസ് ലാബ്, ഗെയില്‍, സിപ്ല്, തുടങ്ങിയ ഓഹരികല്‍ നഷ്ടത്തിലുമാണ്.
നിഫ്റ്റി ബാങ്ക്, ഐടി സൂചികകള്‍ ഒരുശതമാനത്തോളം നേട്ടത്തിലാണ്. ബിഎസ്ഇ മിഡക്യാപ് 0.73ശതമാനവും സ്മോള്‍ക്യാപ് 1.15ശതമാനവും ഉയര്‍ന്നു.