സെന്‍സെക്സ് 406 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.സെന്‍സെക്സ് 406 പോയന്റ് നേട്ടത്തില്‍ 32049ലും നിഫ്റ്റി 113 പോയന്റ് ഉയര്‍ന്ന് 9365ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 653 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 137 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 40 ഓഹരികള്‍ക്ക് മാറ്റമില്ല.

ഐടിസി,ടാറ്റ മോട്ടോഴ്സ്, ഗെയില്‍, വേദാന്ത, മാരുതി സുസുകി, റിലയന്‍സ്, യുപിഎല്‍, ഹിന്‍ഡാല്‍കോ, കൊട്ടക് മഹീന്ദ്ര, സീ എന്റര്‍ടെയ്ന്‍മെന്റ്, ബജാജ് ഓട്ടോ, ഐഒസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

നെസ് ലെ,ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി, ലോഹം, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ സൂചികകള്‍ നേട്ടത്തിലാണ്.ബിഎസ്ഇ സ്മോള്‍ക്യാപ്, മിഡ് ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു.

Top