മുംബൈ: രാജ്യം ലോക്ഡൗണിലാണെങ്കിലും ഒഹരി വിപണി ഉണര്‍വോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് പക്ഷേ സാമ്പത്തിക പാക്കേജില്‍ പ്രതീക്ഷയര്‍പ്പിച്ചാണെന്ന് മാത്രം.
സെന്‍സെക്സ് 611 പോയന്റ് ഉയര്‍ന്ന് 29,147ലും നിഫ്റ്റി 176 പോയന്റ് നേട്ടത്തില്‍ 8494 പോയന്റിലുമാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ബാങ്ക് സൂചിക 2.61 ശതമാനവും ഐടി 3.77 ശതമാനവും സ്മോള്‍ ക്യാപ് 2.72 ശതമാനവും മിഡക്യാപ് 1.82 ശതമാനവും നേട്ടത്തിലാണ്.
യുപിഎല്‍, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര,റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
കൊട്ടക് മഹീന്ദ ,ഐഒസി, ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്,മാരുതി സുസുകി, ഗ്രാസിം, എന്‍ടിപിസി, യെസ് ബാങ്ക്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. യുഎസ് വിപണിയായ നാസ്ദാക്ക് നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
യുറോപ്യന്‍ വിപണികള്‍ നഷ്ടത്തിലാണെങ്കിലും ഏഷ്യന്‍ വിപണികളില്‍ നിക്കിയും ഷാങ്ഹായും ഒഴികെയുള്ള സൂചികകള്‍ നേട്ടത്തിലാണ്.