സെന്‍സെക്‌സ് 80 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 80 പോയിന്റ് നേട്ടത്തില്‍ 40208ലും നിഫ്റ്റി 11,900ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ബിഎസ്ഇയിലെ 491 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 224 ഓഹരികള്‍ നഷ്ടത്തിലുമാണ്. 41 ഓഹരികള്‍ക്ക് മാറ്റമില്ല.

എച്ച്ഡിഎഫ്സി, ബ്രിട്ടാനിയ, ഐടിസി, ഐസിഐസിഐ ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ്, ഭാരതി ഇന്‍ഫ്രടെല്‍,ടെക് മഹീന്ദ്ര, ഹീറോ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ബിപിസിഎല്‍, ബജാജ് ഓട്ടോ,യെസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്,ഒഎന്‍ജിസി, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഫാര്‍മ, ഐടി, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍. അടിസ്ഥാന സൗകര്യവികസനം, വാഹനം, ഊര്‍ജം, ലോഹം എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ സമ്മര്‍ദത്തിലാണ്.

Top