കുതിച്ചുയര്‍ന്ന് ഓഹരി വിപണി; ആദ്യമായി സെന്‍സെക്‌സ് 52,000 കടന്നു

വ്യാപാര ആഴ്ചയുടെ ആദ്യ ദിവസത്തില്‍ തന്നെ കുതിച്ചുയര്‍ന്ന് ഓഹരി വിപണി. സെന്‍സെക്‌സ് 451 പോയന്റ് നേട്ടത്തില്‍ 52,005ലും നിഫ്റ്റി 122 പോയന്റ് ഉയര്‍ന്ന് 15,285ലുമെത്തി. 75 ഓഹരികള്‍ മാറ്റമില്ലാതെ തുടരുമ്പോള്‍ ബിഎസ്ഇയിലെ 1086 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 367 ഓഹരികള്‍ നഷ്ടത്തിലുമാണ്. ആഗോള വിപണിയിലെ നേട്ടമാണ് ആഭ്യന്തരസൂചികകളിലും പ്രതിഫലിച്ചത്.

ഇന്‍ഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ടൈറ്റാന്‍, എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. എന്നാല്‍ ടിസിഎസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ഒന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചിക 1.7ശതമാനത്തിലേറെ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും 0.5ശതമാനത്തോളം ഉയര്‍ന്നു.

Top