മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 205.71 പോയിന്റ് നഷ്ടത്തില്‍ 32,968.68ലും നിഫ്റ്റി 62.90 പോയിന്റ് താഴ്ന്ന് 10121.30ലുമാണ് ക്ലോസ് ചെയ്തത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.
ടെക് മഹീന്ദ്ര, വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി, മാരുതി സുസുകി, സിപ്ല, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ബിഎസ്ഇയിലെ 935 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1696 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, വേദാന്ത, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, എസ്ബിഐ, ഐടിസി, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.