തലയുയര്‍ത്തി ഓഹരി വിപണി; സെന്‍സെക്സ് 1325.34 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കുത്തനെയുള്ള ഇടിവില്‍ നിന്ന് ഏറ്റവും മികച്ച തിരിച്ചുവരവ് നടത്തി ഓഹരി സൂചികകള്‍ നേട്ടത്തില്‍ അവസാനിപ്പിച്ചു ചെയ്തു. സെന്‍സെക്സ് 1325.34 പോയന്റ് നേട്ടത്തില്‍ 34,103.48ലും നിഫ്റ്റി 433.55 ഉയര്‍ന്ന് 10023.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

184 പോയന്റുവരെ താഴ്ന്ന എസ്ബിഐ 242 രൂപയിലേയ്ക്ക് തിരിച്ചെത്തി. ടാറ്റസ്റ്റീല്‍ 14 ശതമാനവും എച്ച്ഡിഎഫ്സി 13.50ശതമാനവും ബിപിസിഎല്‍ 10 ശതമാനവും സണ്‍ ഫാര്‍മ 8.29ശതമാനവും സിപ്ല 7.80ശതമാനവും ഹിന്‍ഡാല്‍കോ 6 ശതമാനവും ഭാരതി എയര്‍ടെല്‍ 5.79ശതമാനവും നേട്ടമുണ്ടാക്കി.

യുപിഎല്‍(7 ശതമാനം), സീ എന്റര്‍ടെയന്‍മെന്റ്(4 ശതമാനം), നെസ് ലെ(3.69ശതമാനം), ഏഷ്യന്‍ പെയിന്റ്സ്(2.48ശതമാനം) ഹീറോ മോട്ടോര്‍കോര്‍പ്(1.22ശതമാനം), ഹിന്ദുസ്ഥാന്‍ യുണിലിവര്‍(1.11ശതമാനം)തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top