മുംബൈ: കാര്യമായ നേട്ടമില്ലാതെ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു.സെന്‍സെക്സ് 42.28 പോയന്റ് ഉയര്‍ന്ന് 40,487.43ലും നിഫ്റ്റി 16 പോയന്റ് നേട്ടത്തില്‍ 11,937.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്ഇയിലെ 1034 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1431 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികള്‍ക്ക് മാറ്റമില്ല.
ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം, ലോഹം, വാഹനം, എന്നീ മേഖലകളിലെ ഓഹരികളില്‍ വാങ്ങല്‍താല്‍പര്യം പ്രകടമായിരുന്നു. ഐടി, എഫ്എംസിജി ഓഹരികളാണ് വില്പന സമ്മര്‍ദം നേരിട്ടത്.
അദാനി പോര്‍ട്സ്, മാരുതി സുസുകി,എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ബിപിസിഎല്‍, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.സീ എന്റര്‍ടെയന്‍മെന്റ്, ടിസിഎസ്, സിപ്ല, എല്‍ആന്റ്ടി, എച്ച്സിഎല്‍ ടെക്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.