സെന്‍സെക്സ് 162.03 പോയന്റ് നഷ്ടത്തില്‍ ഓഹരി വിപണി ക്ലോസ് ചെയ്തു

മുംബൈ: സെന്‍സെക്സ് 162.03 പോയന്റ് നഷ്ടത്തില്‍ ഓഹരിവിപണി ക്ലോസ് ചെയ്തു. പുതുവര്‍ഷത്തിലെ തുടര്‍ച്ചയായി ഉണ്ടായ രണ്ടുദിവസത്തെ നേട്ടം ഓഹരി വിപണിക്ക് നിലനിര്‍ത്താന്‍ സാധിച്ചില്ല.

സെന്‍സെക്സ് 162.03 പോയന്റ് നഷ്ടത്തില്‍ 41464.61ലും നിഫ്റ്റി 55.50 പോയന്റ് താഴ്ന്ന് 12,226.70ലുമാണ് വ്യാപാരം ഇന്ന് അവസാനിച്ചത്.

ബിഎസ്ഇയിലെ 1246 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. എന്നാല്‍ 1257 ഓഹരികള്‍ നഷ്ടത്തിലുമാണ്. 176 ഓഹരികള്‍ മാറ്റമില്ലാതെയാണ് തുടരുന്നത്.

സണ്‍ഫാര്‍മ, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ഗെയില്‍, ഇന്‍ഫോസിസ് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്. അതേസമയം സീ എന്റര്‍ടെയന്‍മെന്റ്, ഭാരതി ഇന്‍ഫ്രടെല്‍, ഏഷ്യന്‍ പെയിന്റ്സ്, ഐഷര്‍ മോട്ടോഴ്സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഐടി, ഫാര്‍മ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടമാണ് ഉണ്ടാക്കിയത്. എന്നാല്‍ വാഹനം, ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, എഫ്എംസിജി, ലോഹം ഓഹരികള്‍ നഷ്ടത്തിലാണ്. ഇറാന്റെ സേനാത്തലവന്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള അനിശ്ചിതത്വം വിപണിയെ നന്നായി ബാധിച്ചിട്ടുണ്ട്.

Top