Stock Market: sensex slips 231 points

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 231 പോയന്റ് നഷ്ടത്തില്‍ 25654ലും നിഫ്റ്റി 69 പോയന്റ് താഴ്ന്ന് 7794ലുമെത്തി.

375 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 824 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഗെയില്‍, ഭേല്‍, വേദാന്ത, ഇന്‍ഫോസിസ്, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലും കെയിന്‍ ഇന്ത്യ, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ തുടങ്ങിയവ നേട്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

രൂപയുടെ മൂല്യത്തില്‍ 30 പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 66.95 ആണ് രൂപയുടെ മൂല്യം.

Top