മുംബൈ: യു.എസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന സൂചനകള്‍ വീണ്ടും ഓഹരി വിപണിക്ക് തിരിച്ചടിയായി. വിദേശ നിക്ഷേപകര്‍ ഉള്‍പ്പടെയുള്ളവര്‍ വില്പനക്കാരായി.
സെന്‍സെക്‌സ് 231.23 പോയന്റ് നഷ്ടത്തില്‍ 25,886.62ലും നിഫ്റ്റി 67.20 പോയന്റ് താഴ്ന്ന് 7864.15ലുമാണ് ക്ലോസ് ചെയ്തത്.
1240 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1547 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഭേല്‍, ഒഎന്‍ജിസി, ലുപിന്‍, വേദാന്ത, ഐടിസി തുടങ്ങിയവ നഷ്ടത്തിലും ആക്‌സിസ് ബാങ്ക്, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി തുടങ്ങിയവ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.