മുംബൈ: ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 17 പോയന്റ് നേട്ടത്തില്‍ 25,886ലും നിഫ്റ്റി 14 പോയന്റ് ഉയര്‍ന്ന് 7871ലുമെത്തി.
456 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 119 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, എന്‍ടിപിസി, ടിസിഎസ് തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ഇന്‍ഫോസിസ്, മാരുതി, ഹിന്‍ഡാല്‍കോ തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.
ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ്. രൂപയുടെ മൂല്യത്തില്‍ നേരിയ നേട്ടമുണ്ടായി. മൂന്ന് പൈസ ഉയര്‍ന്ന് ഡോളറിനെതിരെ 66.29 ആയി രൂപയുടെ മൂല്യം.