സെന്‍സെക്‌സില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 237 പോയിന്റ് നേട്ടത്തില്‍ 38,905ലും നിഫ്റ്റി 70 പോയിന്റ് ഉയര്‍ന്ന് 11,554ലിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബിഎസ്ഇയിലെ 460 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 203 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഫാര്‍മ, ഊര്‍ജം,വാഹനം, ഇന്‍ഫ്ര,ബാങ്ക്, എഫ്എംസിജി, തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിലാണ്.
ബിപിസിഎലിന്റെ ഓഹരി വിലയില്‍ ഏഴുശതമാനം വര്‍ധനവുണ്ടായി.ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ,യെസ് ബാങ്ക്, ഐഒസി, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, കോള്‍ ഇന്ത്യ, വിപ്രോ, റിലയന്‍സ്, ബജാജ് ഓട്ടോ,എച്ച്സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍,സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.