Stock Market: Sensex Up 346 Points

മുംബൈ: ഓഹരി വിപണിയില്‍ സൂചികകള്‍ കരുത്തു തെളിയിച്ച ദിനം. സെന്‍സെക്‌സ് 359.40 പോയന്റ് ഉയര്‍ന്ന് 25,841.92ലും നിഫ്റ്റി 110.95 പോയന്റ് നേട്ടത്തില്‍ 7842.75ലുമാണ് ക്ലോസ് ചെയ്തത്.

ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകള്‍ക്ക് കരുത്ത് പകര്‍ന്നത്. 1782 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 925 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ബജാജ് ഓട്ടോ, ഗെയില്‍, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, വേദാന്ത തുടങ്ങിയവ നേട്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top