മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 97 പോയന്റ് ഉയര്‍ന്ന് 25,873ലും നിഫ്റ്റി 17 പോയന്റ് നേട്ടത്തില്‍ 7849ലുമെത്തി.
851 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 228 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഡോ.റെഡ്ഡീസ് ലാബ് 8.5 ശതമാനം നഷ്ടമുണ്ടാക്കി. ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി ബാങ്ക്, വിപ്രോ, ലുപിന്‍ തുടങ്ങിയവയും നഷ്ടത്തിലാണ്.
സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, എല്‍ആന്റ്ടി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നേട്ടത്തിലുമാണ്.