മുംബൈ: പുതിയ വർഷത്തിൽ നേരിട്ട നഷ്ടങ്ങൾ നികത്തി ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 176.26 പോയിന്റ് നേട്ടത്തില്‍ 33,969.64ലും നിഫ്റ്റി 61.60 പോയിന്റ് ഉയര്‍ന്ന് 10,504.80ലുമാണ് വ്യാപാരം ക്ലോസ് ചെയ്തത്.
ബിഎസ്‌ഇയിലെ 1907 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1003 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.ഓഹരി വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പര്യം കാണിച്ചതാണ് വിപണിക്ക് തുണയായത്. പൊതുമേഖല ബാങ്കുകള്‍, ഇന്‍ഫ്ര, മെറ്റല്‍ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.
ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്, സണ്‍ ഫാര്‍മ, വേദാന്ത, എസ്ബിഐ, സിപ്ല, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ടിസിഎസ്, റിലയന്‍സ്, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ടാറ്റ മോട്ടോഴ്സ്, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ലുപിന്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.