മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 77 പോയന്റ് നഷ്ടത്തില്‍ 25,601ലും നിഫ്റ്റി 21 പോയന്റ് താഴ്ന്ന് 7833ലുമെത്തി.
ബിഎസ്ഇയിലെ 313 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 357 ഓഹരികള്‍ നഷ്ടത്തിലാണ്.
ഹിന്‍ഡാല്‍കോ, ഭാരതി, ടാറ്റ സ്റ്റീല്‍, എംആന്റ്എം, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ഐസിഐസിഐ ബാങ്ക്, ഐടിസി, ഗെയില്‍, മാരുതി, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നഷ്ടത്തിലുമാണ്.
രൂപയുടെ മൂല്യത്തില്‍ നേരിയ നഷ്ടമുണ്ടായി. ഡോളറിനെതിരെ 11 പൈസ താഴ്ന്ന് 66.72 ആയി രൂപയുടെ മൂല്യം.