ഗുരുനാനാക് ജയന്തി; ഇന്ന് ഓഹരി വിപണികള്‍ക്ക് അവധി

മുംബൈ: ഗുരുനാനാക് ജയന്തി പ്രമാണിച്ച് ഇന്ന് ഓഹരി വിപണികള്‍ക്ക് അവധി. ദേശീയ സൂചികയായ എന്‍എസ്ഇയും മുംബൈ സൂചികയായ ബിഎസ്ഇയും പ്രവര്‍ത്തിക്കില്ല.

ലോഹം, ബുള്ളിയന്‍ വിപണികള്‍ ഉള്‍പ്പടെയുള്ള കമ്മോഡിറ്റ് മാര്‍ക്കറ്റുകള്‍ക്കും അവധിയാണ്. നവംബര്‍ 27ന് ഓഹരി സൂചികകള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 110 പോയന്റും നിഫ്റ്റി 18 പോയന്റുമാണ് താഴ്ന്നത്.

Top