മുംബൈ : ഉയര്‍ന്നും താഴ്ന്നും പോകുന്ന ഓഹരി വിപണിക്ക് ഇന്ന് നഷ്ടത്തോടെ തുടക്കം.
കഴിഞ്ഞ രണ്ട് ദിവസമായി താഴ്ന്നിരുന്ന ഓഹരി വിപണി ഇന്നലെ നേട്ടത്തോടെ ആയിരുന്നു ആരംഭിച്ചത്. എന്നാല്‍, ഇന്ന് ബിഎസ്ഇ സെന്‍സെക്‌സ് 71.16 പോയിന്റ് താഴ്ന്ന് 31,219.58 ലും നിഫ്റ്റി 30.00പോയിന്റ് താഴ്ന്ന് 9,600.00ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ജെപി അസോസിയേറ്റ്‌സ്, ഐബി റിയലെസ്‌റ്റേറ്റ്, വോക്ഫാര്‍മ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും ഫോറിറ്റ്‌സ്, വീഡിയോകോണ്‍, വീഡിയോകോണ്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.