ഓഹരി വിപണിയില്‍ ചാഞ്ചാട്ടത്തോടെ തുടക്കം

മുംബൈ: നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും സൂചികകള്‍ താമസിയാതെ നഷ്ടത്തിലായി. ആഗോള വിപണികളിലെ സമ്മര്‍ദമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെന്‍സെക്‌സ് 159 പോയന്റ് നേട്ടത്തില്‍ 50,061.76ലും നിഫ്റ്റി 30 പോയന്റ് ഉയര്‍ന്ന് 15,060ലുമാണ് വ്യാപാരം ആരംഭിച്ചത്.

അല്പ സമയത്തിനകം നഷ്ടത്തിലാകുകയും ചെയ്തു. നിഫ്റ്റി മെറ്റല്‍ സൂചിക മൂന്നുശതമാനം നഷ്ടം നേരിട്ടു. ടൈറ്റാന്‍, എല്‍ആന്‍ഡ്ടി, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ്, ബജാജ് ഓട്ടോ, എസ്ബിഐ, മാരുതി സുസുകി, ഐടിസി, ബജാജ് ഫിന്‍സര്‍വ്, എന്‍ടിപിസി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലാണ്.

ഇന്‍ഡസിന്‍ഡ് ബാങ്ക്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലെ, പവര്‍ഗ്രിഡ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ബോഷ്, സീ എന്റര്‍ടെയ്ന്‍മെന്റ്, എച്ച്പിസിഎല്‍, ബ്രൂക്ക്ഫീല്‍ഡ് ഇന്ത്യ, ടോറന്റ് പവര്‍ ഉള്‍പ്പടെ 32 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

 

Top