ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടത്തോടെ തുടക്കം

മുംബൈ: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തില്‍ വന്‍തോതില്‍ കുറവുണ്ടായതോടെ ഓഹരി സൂചികകല്‍ നേട്ടത്തോടെ തുടക്കം കുറിച്ചു. സെന്‍സെക്സ് 196 പോയന്റ് നേട്ടത്തില്‍ 52,747ലും നിഫ്റ്റി 58 പോയന്റ് ഉയര്‍ന്ന് 15,869ലുമാണ് ചൊവാഴ്ച വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടവും രാജ്യത്തെ സൂചികകളില്‍ പ്രതിഫലിച്ചു.

ഇന്‍ഡസിന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിന്‍സര്‍വ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

സെക്ടറല്‍ സൂചികകളില്‍ മെറ്റല്‍ ഒഴികെയുള്ളവ നേട്ടത്തിലാണ്. ജൂബിലന്റ് ഫുഡ് വര്‍ക്സ്, പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍, എല്‍ഐസി ഹൗസിങ്, ഈസി ട്രിപ് പ്ലാനേഴ്സ് തുടങ്ങി 45 കമ്പനികളാണ് ചൊവാഴ്ച പാദഫലം പുറത്തുവിടുന്നത്.

 

Top