മുംബൈ: കഴിഞ്ഞ ദിവസത്തെ കുതിപ്പിനുശേഷം ചൊവാഴ്ച വ്യാപാരം ആരംഭിച്ചത് കാര്യമായ നേട്ടമില്ലാതെ. ആഗോള വിപണികളിലെ കാരണങ്ങളാണ് രാജ്യത്തും പ്രതിഫലിച്ചത്. സെന്‍സെക്‌സ് 16 പോയന്റ് നേട്ടത്തില്‍ 52,344ലിലും നിഫ്റ്റി 2 പോയന്റ് ഉയര്‍ന്ന് 15,754ലിലുമാണ് വ്യാപാരം ആരംഭിച്ചത്.
ടെക് മഹീന്ദ്ര, എന്‍ടിപിസി, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ടിസിഎസ്, ഐടിസി, മാരുതി, പവര്‍ഗ്രിഡ് കോര്‍പ്, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ടൈറ്റാന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, നെസ് ലെ, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
നിഫ്റ്റി ഐടി സൂചികയാണ് നേട്ടത്തില്‍മുന്നില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും 0.5ശതമാനത്തിലേറെ ഉയരത്തിലാണ്.
എന്‍ജിനിയേഴ്‌സ് ഇന്ത്യ, പെട്രോനെറ്റ് എല്‍എന്‍ജി, മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, സുവെന്‍ ഫാര്‍മ തുടങ്ങി 46 കമ്പനികളാണ് പാദഫലം ചൊവാഴ്ച പുറത്തുവിടുന്നത്.