ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം; സെന്‍സെക്സ് 64 പോയിന്റ് ഉയര്‍ന്നു

മുംബൈ: ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 64 പോയിന്റ് ഉയര്‍ന്ന് 38663ലും നിഫ്റ്റി 3 പോയിന്റ് നേട്ടത്തില്‍ 11466ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ബിഎസ്ഇയിലെ 738 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 599 ഓഹരികള്‍ നഷ്ടത്തിലുമാണ്.

യെസ് ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്സി, ഏഷ്യന്‍ പെയിന്റ്സ്, റിലയന്‍സ്, ഐഷര്‍ മോട്ടോഴ്സ്, ബ്രിട്ടാനിയ, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഒഎന്‍ജിസി, ബജാജ് ഓട്ടോ,ഹിന്‍ഡാല്‍കോ,ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍, വേദാന്ത, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്,ടാറ്റ സ്റ്റീല്‍, സിപ്ല, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്

Top