ഓഹരി വിപണിയില്‍ മികച്ച നേട്ടം ; നിഫ്റ്റി 10,700 കടന്ന് വ്യാപാരം പുരോഗമിക്കുന്നു

Sensex

മുംബൈ: ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെന്‍സെക്സ് 176 പോയിന്റ് നേട്ടത്തില്‍ 34,768ലും നിഫ്റ്റി 46 പോയിന്റ് ഉയര്‍ന്ന് 10,727ലുമെത്തിയാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്‌ഇയിലെ 1688 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 478 ഓഹരികള്‍ നഷ്ടത്തിലുമാണ്. എച്ച്‌സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്‌ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

ടാറ്റ സ്റ്റീല്‍, എച്ച്‌ഡിഎഫ്സി, ഹിന്‍ഡാല്‍കോ,എസ്ബിഐ, വേദാന്ത, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, ലുപിന്‍, ബജാജ് ഓട്ടോ, സിപ്ല , മാരുതി സുസുകി, വിപ്രോ,റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

Top